---
title: "തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സിആർപിസി; നിയമവകുപ്പിന്റെ സഹായം തേടും "
english_title: "CRPC to control stray dogs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122204/CRPC to control stray dogs"
published_at: "2023-06-14T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64892dc512402_Screenshot_20230614-082921_Facebook.jpg"
keywords: []
---

# തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സിആർപിസി; നിയമവകുപ്പിന്റെ സഹായം തേടും 

> **Lead Summary:** **തിരുവനന്തപുരം**: അക്രമികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കാൻ തദ്ദേശവകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ തീരുമാനം. ജനങ്ങൾക്ക് അപായമുണ്ടാക്കുന്ന മൃഗങ്ങളെ നിയ ന്ത്രിക്കുന്നതിന് നിയമപരമായ എന്തു നടപടി സ്വീക രിക്കാമെന്ന കാര്യം ചർച്ച ചെയ്യുന്നതിനായാണ് ഓ ൺലൈനായി യോഗം ചേർന്നത്.

## Article Content

**തിരുവനന്തപുരം**: അക്രമികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താൻ കഴിയുമോ എന്ന സാധ്യത പരിശോധിക്കാൻ തദ്ദേശവകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിൽ തീരുമാനം. ജനങ്ങൾക്ക് അപായമുണ്ടാക്കുന്ന മൃഗങ്ങളെ നിയ ന്ത്രിക്കുന്നതിന് നിയമപരമായ എന്തു നടപടി സ്വീക രിക്കാമെന്ന കാര്യം ചർച്ച ചെയ്യുന്നതിനായാണ് ഓ ൺലൈനായി യോഗം ചേർന്നത്.

ഇക്കാര്യത്തിൽ ക്രിമിനൽ നടപടി ചട്ടത്തിലെ വകു പ്പുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരി ശോധിക്കുന്നതിനായി നിയമവകുപ്പിന്റെ സഹായം തടാനും യോഗത്തിൽ ധാരണയായി.

തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താൻ എല്ലാ ബ്ലോക്ക് തലങ്ങളിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും, എന്നാൽ പറ്റിയ സ്ഥലം ലഭിക്കുന്നതാണു പ്രശ്നമെന്നും യോഗം വിലയിരുത്തി. സാധ്യമായ സ്ഥലങ്ങളിൽ മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള വെറ്ററിനറി ആശുപത്രികളോടു ചേർന്ന് സ്ഥലം ലഭ്യമാക്കാനും ഇതിനാവശ്യമായ പണം തദ്ദേശ സ്ഥാപനങ്ങൾ നൽകാനും തീരുമാനിച്ചു. എബിസി ചുമതലയിൽനിന്ന് കുടുംബശ്രീയെ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലും യോഗത്തിൽ ചർച്ചയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122204/CRPC to control stray dogs)